സ്വാഗതം

ഇതു നമ്മുടെ പ്രിയപ്പെട്ട വിദ്യാലയം.
ചിരിച്ചും കളിച്ചും അറിവിന്റെ പടവുകള്‍ കയറാം ...

Friday, March 14, 2014

വർണം ചാലിച്ച നാട്

എത്ര വൃക്ഷങ്ങ, ളെത്ര പുൽ മൈതാനങ്ങ-
ളെത്ര സുന്ദരമെൻ നാട് !
പച്ചപ്പളുങ്കു മുത്തുകൾ കോർത്ത
കൊച്ചുകേരള നാട്.
പാടുന്ന പക്ഷിക, ളീണമിട്ടോടുന്ന
കുഞ്ഞിപ്പുഴകളോ വേറെ.
പച്ചപ്പനന്തത്ത പാടിയണയുന്നു
പുന്നെല്ലിനല്ലികൾ കൊത്തി.
പൂവാടികളിൽ നിരന്നു ചിരിക്കുന്നു
പൂത്ത ചെടികളും പൂവും.
മാവിന്റെ ചില്ലയിൽ മാമ്പഴം നുണയുവാ-
നോടിയെത്തുന്ന പൂവാലൻ.
വർണങ്ങളോരോന്നായ് ചാലിച്ചെഴുതിയ
കേരള നാടെത്ര ഭംഗി !

                                                                                               ആർദ്ര. വി.
                                                                                        ആറാം ക്ളാസ്

No comments: